ഊര്‍ജ്ജോത്പാദനത്തില്‍ നൂതന കണ്ടുപിടുത്തവുമായി അഞ്ജു


ഊര്‍ജ്ജോത്പാദനത്തില്‍ നൂതന കണ്ടുപിടുത്തവുമായി എം.ജി. സര്‍വകലാശാലയിലെ ഗവേഷക. നാനോ ടെക്‌നോളജി വിഭാഗത്തില്‍ ചിലവ് കുറഞ്ഞ ഫ്യുവല്‍ സെല്ലുകള്‍ വികസിപ്പിച്ചാണ് സര്‍വകലാശാലയിലെ നാനോ സയന്‍സ് സെന്ററിലെ ഗവേഷകയായ അഞ്ജു കെ നായര്‍ ശ്രദ്ധേയയാകുന്നത്. സാധാരണയായി സെല്ലുകളിലെ ഇലക്ട്രോണുകളുമായി താരതമ്യേന ചിലവു കൂടിയ പ്ലാറ്റിനും ഉപയോഗിക്കുന്നതിന് പകരം ബോറോണ്‍ അടങ്ങിയിട്ടുള്ള ഗ്രാഫീണ്‍ ഷീറ്റുകളില്‍ സില്‍വര്‍ നാനോ വയര്‍ കൂട്ടിച്ചേര്‍ത്ത് ഇലക്ട്രോഡായി ഉപയോഗിക്കാമെന്ന കണ്ടുപിടുത്തമാണ് അഞ്ജു നടത്തിയിരിക്കുന്നത്.